സിനിമ നടിമാർക്ക് സുരക്ഷ ഒരുക്കാൻ ഇനി പെൺപുലി
കൊച്ചി: നടിമാര് ഉള്പ്പെടെ മലയാള സിനിമയിലെ വനിത പ്രവര്ത്തകരോട് അതിക്രമത്തിന് മുതിരുന്നവര് ജാഗ്രതൈ… സിനിമ സ്റ്റൈലില്തന്നെ ഒന്നാന്തരം അടി കിട്ടും. അതും ആയോധന മുറകളില് പരിശീലനം ലഭിച്ച സ്ത്രീകളില്നിന്നു തെന്ന. വനിത സിനിമ പ്രവര്ത്തകര്ക്ക് സുരക്ഷയൊരുക്കാന് സ്റ്റണ്ട് ആര്ട്ടിസ്റ്റുകളുടെ സംഘടനയായ മാക്ട ഫെഡറേഷന് ഫൈറ്റേഴ്സ് യൂനിയന് നേതൃത്വത്തില് 100 സ്ത്രീകളെയാണ് ആറുമാസത്തെ വിദഗ്ധ പരിശീലനം നല്കി സജ്ജരാക്കിയിരിക്കുന്നത്.
കളരിപ്പയറ്റ്, ജൂഡോ, കരാേട്ട, കുങ്ഫു തുടങ്ങിയ ആയോധനമുറകളില് മികവ് തെളിയിച്ച 18നും 40നും മേധ്യ പ്രായമുള്ള സ്ത്രീകള്ക്ക് ആശ ഡേവിഡ്, ശങ്കര് ആത്മന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സിനിമയിലെ കാസ്റ്റിങ് കൗച്ച് പോലുള്ള ദുഷ്പ്രവണതകളും മറ്റ് അതിക്രമങ്ങളും തടയുകയാണ് ഇൗ പെണ്പുലി സംഘത്തിെന്റ ദൗത്യം.
സിനിമ മേഖലയിലെ നടിമാര് ഉള്പ്പെടെ ഏത് വനിതക്കും ഏതുസമയത്തും സുരക്ഷ ആവശ്യപ്പെടാം. സുരക്ഷ എത്ര ദിവസം വേണമെന്നും മറ്റുമുള്ള കാര്യങ്ങള് ആവശ്യക്കാര്ക്ക് തീരുമാനിക്കാം. കാറിലും ലൊക്കേഷനിലും മുറിയുടെ വാതിലിന് പുറത്തും വരെ സദാ കാവലാളായി പെണ്പുലികളുണ്ടാവും. മഹാരാഷ്ട്രയില് ഇത്തരം സുരക്ഷസംഘം നിലവിലുണ്ടെങ്കിലും ദക്ഷിണേന്ത്യയില് ആദ്യമാണ്.
കൊച്ചിയില് നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം നടന്ന കൂടിയാലോചനകള്ക്ക് ഒടുവിലാണ് സ്ത്രീ സുരക്ഷക്ക് വനിത പോരാളികളുടെ സംഘത്തിന് രൂപം നല്കാന് മാക്ട ൈഫറ്റേഴ്സ് യൂനിയന് തീരുമാനിച്ചത്. കര്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വനിത സിനിമപ്രവര്ത്തകര്ക്കും ആവശ്യമെങ്കില് സേവനം ലഭ്യമാക്കുമെന്ന് മാക്ട ഫെഡറേഷന് ജനറല് സെക്രട്ടറി ബൈജു കൊട്ടാരക്കര, ഫൈറ്റേഴ്സ് യൂനിയന് ജനറല് സെക്രട്ടറി ശങ്കര് ആത്മന് എന്നിവര് പറഞ്ഞു.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്