×

സാധാരണക്കാര്‍ക്കും സ്വീകാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് വെട്ടിക്കുറക്കുന്നു

ദില്ലി: സാധാരണക്കാര്‍ക്കും സ്വീകാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. 50 ശതമാനം താരിഫാണ് വെട്ടിക്കുറയ്ക്കുന്നത്. ഗോല്‍ഡന്‍ ചാരിറ്റ്, മഹാരാജ് എക്പ്രസ്സ് എന്നിവയുടെ താരിഫാണ് ആദ്യ ഘട്ടത്തില്‍ കുറയ്ക്കുന്നത്.

നിലവില്‍ 10,000 മുതല്‍ 34,000 വരയൊണ് ഈ ട്രെയിനുകളുടെ നിരക്ക്. താരിഫ് കുറയ്ക്കുന്നത് അതത് സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയേയും ഐഅര്‍ടിസിയേയും കാര്യമായി ബാധിക്കും. സംസ്ഥാന സര്‍ക്കാരുകളാണ് നിലവില്‍ താരിഫ് നിശ്ചയിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത് പ്രതിഷേധമുണ്ടാക്കാനുള്ള സാധ്യതയുണ്ട്.

രാജസ്ഥാന്‍ ടൂറിസം വകുപ്പും ഇന്ത്യന്‍ റെയില്‍വെയും സംയുക്തമായി നടത്തുന്ന പാലസ് വീല്‍സിന്റെയും റോയല്‍ രാജസ്ഥാന്റെയും വരുമാനത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. പാലസ് വീലിന്റെ വരുമാനത്തില്‍ 24 ശതമാനവും റോയല്‍ രാജസ്ഥാന്റെ വരുമാനത്തില്‍ 63 ശതമാനം കുറവുമാണുണ്ടായത്. ഇതും ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് കുറയ്ക്കുന്നതിന് കാരണമായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top