സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍.
തിരുവനന്തപുരംതിരവനന്തപുരം റൂറലിലെ സര്‍ക്കിള്‍ ഇന്‍സ്പെകറുടെ കരമനയിലെ വീട്ടിലാണ് സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരത്തെ ഭീതിയിലാഴ്ത്തിയ സംഭവമായിരുന്നു കറുത്ത സ്റ്റിക്കര്‍. നഗര-ഗ്രാമ പ്രദേശങ്ങളിലെ വീടുകളില്‍ പലയിടത്തും കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായിരുന്നു. തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വസതിയില്‍ കൂടി സ്റ്റിക്കര്‍ കണ്ടെത്തിയതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്
ആദ്യം മോഷ്ടാക്കളാണെന്ന് ധരിച്ചെങ്കിലും ഇതിനു പിന്നില്‍ മോഷ്ടാക്കളല്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. നിരീക്ഷണ ക്യാമറ കച്ചവടക്കാരുടെ തന്ത്രം മുതല്‍ ഓണ്‍ലൈന്‍ ഗെയിമുകളെ വരെ സംശയിച്ചാണ് പോലീസിന്റെ അന്വേഷണം നീങ്ങുന്നത്.
പ്രചാരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും കറുത്ത സ്റ്റിക്കറിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിയാത്തതില്‍ സര്‍ക്കാറിന് ആശങ്കയുണ്ട്. പോലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയ സര്‍ക്കാര്‍, ഇക്കാര്യത്തില്‍ ഉടനെ തീരുമാനമുണ്ടാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോട്ടയത്തെ ചില വീടുകളില്‍ കഴിഞ്ഞ ഡിസംബറില്‍ ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നില്‍ മോഷ്ടാക്കളാകാമെന്ന സാധ്യതയില്‍ പോലീസ് അന്വേഷണവും തുടങ്ങിയിരുന്നു. എന്നാല്‍. ഒരുമാസം പിന്നിട്ടിട്ടും ഇവിടങ്ങളില്‍ അത്തരത്തിലുള്ള മോഷണങ്ങളൊന്നും നടന്നിരുന്നില്ല. കുട്ടികളെ തട്ടിയെടുക്കുന്ന സംഘമാണ് ഇതിനുപിന്നിലെന്ന സംശയങ്ങളും അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, കാസര്‍കോടിലെ പലവീടുകളിലും വ്യാപകമായി സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ സി.സി.ടി.വി. വ്യാപാരിയുടെ പരസ്യവും കണ്ടു. ഇയാള്‍ ഉള്‍പ്പെടെ ഏതാനും സി.സി.ടി.വി. വ്യാപാരികളെ പോലീസ് ചോദ്യംചെയ്ത്രുന്നു. ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമാവാനും സാധ്യതയുണ്ടെന്ന് സംശയിക്കുമ്ബോഴും അതിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്