×

സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇനി ഉമങ്ങ് ആപ്പിൽ

രാജ്യത്തെ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളെല്ലാം എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന മന്ത്രി നരേന്ദ്ര മോദി പുതിയ മൊബൈല്‍ ആപ്പ് ഉമങ്ങ് ( യൂണിഫൈയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ന്യൂ ഏജ് ഗവേണന്‍സ് ) പുറത്തിറക്കി.

ഒറ്റ മൊബൈല്‍ ആപ്പില്‍ 162ഓളം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഉമങ്ങ് ആപ്പ് ലക്ഷ്യമിടുന്നത്.

കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ സേവനങ്ങളും അവശ്യ സേവനങ്ങളും ഉള്‍പ്പടെ 1200ലേറെ സര്‍ക്കാര്‍ സേവനങ്ങള്‍ ഉമങ്ങ് വഴി ലഭ്യമാക്കാം. നിലവില്‍ പതിമൂന്നോളം ഇന്ത്യന്‍ ഭാഷകളില്‍ ആപ്പ് ഉപോഗിക്കാം.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്‌ഒ) സേവനങ്ങളും ഉമങ്ങ് വഴി സ്വീകരിക്കാം. കൂടാതെ പുതിയ പെര്‍മനെന്റ് അക്കൗണ്ട് നമ്ബറിന് (പാന്‍)അപേക്ഷിക്കാനും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയില്‍ ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്യാനും പുതിയ ആപ്പ് വഴി സാധിക്കും.

ആന്‍ഡ്രോയ്ഡ് , ഐഒഎസ്, വിന്‍ഡോസ് ഫോണുകളില്‍ ആപ്പ് ലഭ്യമാകും.

ഇതോടൊപ്പം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓണ്‍ സൈബര്‍സ്പേസ് 2017(ജിസിസിഎസ്) പ്രധാനമന്ത്രി ഉദ്ഘാടം ചെയ്തു.

ആഗോള സൈബര്‍ നയത്തിലെ കൂട്ടിചേര്‍ക്കലുകളെയും മനുഷ്യവകാശത്തിന്റെയും പ്രാധാന്യം പ്രോത്സാഹിപ്പിക്കുക എന്നതാണ് ജിസിസിഎസ് 2017ന്റെ ലക്ഷ്യം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top