×

സത്യനെ കാണാന്‍ അനിത എത്തി

കൊച്ചി: സ്ക്രീനില്‍ പകര്‍ത്തിയാടിയ സത്യനെ കാണാന്‍ അനിത എത്തി. പ്രശസ്ത ഫുട്ബാള്‍ താരം വിപി സത്യന്‍റെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ക്യാപ്റ്റന്‍ സിനിമ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചു തിയറ്ററുകളില്‍ മുന്നേറുകയാണ് . ജയസൂര്യയുടെ കരിയറില്‍ തന്നെ മികച്ച കഥാപാത്രമായി ക്യാപ്റ്റന്‍ സിനിമയിലെ വിപി സത്യന്‍ മാറുമ്ബോഴാണ് വിജയത്തില്‍ ആശംസകളുമായി വിപി സത്യന്‍റെ ഭാര്യ അനിത എത്തിയത്.

ഐഎസ്‌എല്‍ ആവേശം നിറഞ്ഞ കൊച്ചിയില്‍ കളി കാണാനായാണ് അനിത എത്തിയത്. തുടര്‍ന്ന് ഭാര്യ അനിത ജയസുര്യയുടെ കടവന്ത്രയിലെ വിട്ടില്‍ എത്തി . വിപി സത്യന് ഏറ്റവും ഇഷ്ടപെട്ട ജിലേബിയുമായിയാണ് ജയസുര്യയെ കാണാനായി കടവന്ത്രയിലെ വിട്ടില്‍ എത്തിയത്. സംവിധായകന്‍ പ്രജേഷ് സെന്നും അനിതയോടൊപ്പം ഉണ്ടായിരുന്നു.

ജിലേബി ഒരുപാടു ഇഷ്ടമുള്ള ആളാണ് വിപി സത്യന്‍ എന്ന് ചിത്രത്തിലും ചിത്രികരിക്കുനുണ്ട്. അതിനാല്‍ മധുര പലഹാരങ്ങളുമായിയാണ് ഫുട്ബാള്‍ ആവേശമായ ക്യാപ്റ്റന്‍റെ ഭാര്യ ജയസുര്യയെ കാണാനായി എത്തിയത്. സിനിമയില്‍ അനിതയുടെ കഥാപാത്രമായി എത്തിയത് അനു സിത്താര ആയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top