സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി
തിരുവനന്തപുരം: ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂനിയനുകളും ഗതാഗത മേഖലയിലെ തൊഴിലുടമകളും സംയുക്തമായി സംസ്ഥാനത്ത് നടത്തുന്ന പണിമുടക്ക് തുടങ്ങി. രാവിലെ ആറിന് ആരംഭിച്ച പണിമുടക്ക് വൈകീട്ട് ആറ് വരെയാണ്. സ്വകാര്യ ബസുകള്‍ക്കും ഒാേട്ടാ-ടാക്സികള്‍ക്കും പുറമേ കെ.എസ്.ആര്.ടി.സി ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. കെ.എസ്.ആര്.ടി.ഇ.എ (സി.െഎ.ടി.യു), ടി.ഡി.എഫ് (െഎ.എന്‍.ടി.യു.സി), കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി) സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുണ്ട്.
അതേസമയം, സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി അറിയിച്ചു. പാല്, പത്രം, ആശുപത്രി തുടങ്ങി അവശ്യ സര്‍വിസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
വില കുറക്കാന്‍ പെട്രോളിയം കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വര്‍ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്നുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും ആണ് സംയുക്ത സമരസമിതി ആവശ്യം. സി.ഐ.ടി.യു, എ.െഎ.ടി.യു.സി, െഎ.എന്‍.ടി.യു.സി, യു.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, ജനത ട്രേഡ് യൂനിയന്‍, ടി.യു.സി.െഎ സംഘടനകളും ബസ്-ടാങ്കര്‍-ലോറി-വര്‍ക്ഷോപ്-യൂസ്ഡ് വെഹിക്കിള്‍-സ്പെയര്‍ പാര്‍ട്സ്-പാര്‍സല്‍ സര്‍വിസ് ഉടമകളും പണിമുടക്കില്‍ പെങ്കടുക്കുന്നുണ്ട്. ബി.എം.എസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
ഇന്നത്തെ പി.എസ്.സി പരീക്ഷക്കും ഇന്റര്‍വ്യൂവിനും മാറ്റമില്ല. എന്നാല്‍, വാഴ്സിറ്റി പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്