സംസ്ഥാന ടൂറിസം വകുപ്പ് സ്വകാര്യ നിക്ഷേപകരെ തേടുന്നു
തിരുവനന്തപുരം: സ്വകാര്യ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കുമായി ഇരു വാതിലുകളും തുറന്നിട്ട് സംസ്ഥാന വിനോദസഞ്ചാര രംഗം അടിമുടി മാറുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റോഡ്, കുടിവെള്ളം, വൈദ്യുതി, പൊതുകക്കൂസുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യമൊഴികെയുള്ള മുഴുവന്‍ മേഖലകളിലുമാണ് സംസ്ഥാന ടൂറിസം വകുപ്പ് സ്വകാര്യ നിക്ഷേപകരെ തേടുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ സാധ്യമാക്കിയ കോഴിക്കോട് ‘ഇരിങ്ങല്‍ സര്‍ഗാലയ മാതൃക’ മറ്റിടങ്ങളിലും വ്യാപിപ്പിക്കുന്നതും ലക്ഷ്യമുണ്ട്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കേരള സംരംഭക മീറ്റും സംഘടിപ്പിക്കും. പുതിയ ആശയങ്ങളും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംരംഭകരെ തേടുന്നത്.
ഇതിനായി സര്‍ക്കാര്‍ വെഞ്ച്വര്‍ ഫണ്ട് രൂപവത്കരിക്കും. ഭാരതീയ ചെറുകിട വികസന ബാങ്ക്, സ്വദേശത്തും വിദേശത്തുമുള്ള എയ്ഞ്ചല്‍ ഫണ്ടുകള്‍, സ്വകാര്യ ഫണ്ടുകള്‍, വിവിധ ധനകാര്യ ഏജന്‍സികള്‍ തുടങ്ങിയവയില്‍നിന്നാണ് ഇതിനായുള്ള ഫണ്ട് സ്വരൂപിക്കുക. സംരംഭകത്വ താല്പര്യവുമായി എത്തുന്നവര്‍ക്ക് ഇതില്‍നിന്ന് ധനസഹായം ലഭ്യമാക്കും. തുടര്‍ന്ന് സംരംഭകെന്റ ഫണ്ടും കൂടി ഉള്‍പ്പെടുത്തി തയാറാക്കുന്ന പ്രോജക്ടിന് കമ്ബനി രജിസ്ട്രേഷനും നല്‍കും. ഹൗസ് ബോട്ടുകള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍, ആയുര്‍വേദ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ആരോഗ്യ-ഫാം-സാഹിക ടൂറിസം, കായല്‍ ടൂറിസം, ഗ്രീന്‍ ഹൗസുകള്‍ തുടങ്ങിയ മേഖലകളിലാണ് സംരംഭകരെ തേടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സൂചന ബോര്‍ഡുകള്‍, വിവരലഭ്യത കേന്ദ്രങ്ങള്‍, വഴിയോര താമസസൗകര്യം തുടങ്ങിയവയും വിട്ടുനല്‍കും.
സഹകരണമേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കിയാകും നടപ്പാക്കുക. നിക്ഷേപ സമാഹരണം, പദ്ധതി നടപ്പാക്കല്‍, സംരംഭകത്വ പ്രോത്സാഹനം എന്നിവക്കുള്ള സഹായവും ഉപദേശവും കേരള ടൂറിസം ഇന്‍ഫ്രസ്ട്രക്ചര്‍ ലിമിറ്റഡ് നല്‍കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വന്‍കിട പദ്ധതികള്‍ക്ക് നിക്ഷേപമിറക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷത്തെ നികുതിയിളവ് നല്‍കും. പ്രവാസികള്‍ ഉള്െപ്പടെയുള്ളവരെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ ആശയവുമായി എത്തുന്നവര്‍ക്ക് ഇൗടോ മറ്റ് സെക്യൂരിറ്റിയോ ഒന്നുമില്ലാതെ സഹായം ലഭ്യമാക്കാന്‍ കഴിയുന്ന വിധമാണ് വെഞ്ച്വര്‍ ഫണ്ട് രൂപവത്കരിക്കുന്നത്. അപേക്ഷ പരിശോധിക്കുന്നതിന് മാനേജ്മെന്റ് വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സമിതിയുണ്ടാക്കും. ടൂറിസം നിക്ഷേപ സാധ്യതകള്‍ വ്യക്തമാക്കുന്ന പട്ടികയും പ്രസിദ്ധീകരിക്കും. സംസ്ഥാനത്ത് 2015 നേക്കാള്‍ 2016ല്‍ വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ 6.23 ശതമാനം വര്‍ധനയാണുണ്ടായത്. വരുമാനത്തില്‍ 11.12ശതമാനത്തിെന്റ വളര്‍ച്ചയും രേഖപ്പെടുത്തി. സ്വകാര്യ നിക്ഷേപംകൂടിയാവുേമ്ബാള് മുതല്‍മുടക്കില്ലാതെ നികുതിവരുമാനം വര്‍ധിപ്പിക്കാമെന്നാണ് ടൂറിസം വകുപ്പിെന്റ വിലയിരുത്തല്‍
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്