സംസ്ഥാനത്ത് ട്രെയിനുകളുടെ വൈകിയോട്ടം കുറഞ്ഞത് ആറു മാസമെങ്കിലും തുടരുമെന്ന് റെയിൽവേ
വെള്ളിയാഴ്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേസ്തയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ റെയിൽപാതകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ യാത്രക്കാർ സഹകരിക്കണമെന്നും പരിഹരിക്കാൻ പരമാവധി ആറു മാസമെങ്കിലും വേണ്ടി വരുമെന്ന് അദ്ദേഹം എംപിമാരെ അറിയിച്ചു. നൂറു കിലോമീറ്റർ ദൂരത്തിലുള്ള റെയിലുകളുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടന്നു വരുന്നത്.
സ്ഥിരം യാത്രക്കാരുടെ അസൗകര്യം പരമാവധി കുറയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ പണികൾ ക്രമീകരിച്ചിരിക്കുന്നത്. കോട്ടയത്ത് കുറുപ്പന്തറ മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടിപ്പിക്കൽ ഏപ്രിലിൽ പൂർത്തിയാകും. എന്നാൽ ഏറ്റുമാനൂർ- ചിങ്ങവനം ഭാഗത്തെ ഇരട്ടിപ്പിക്കൽ 2020 ഓടെ മാത്രമേ പൂർത്തിയാക്കാൻ സാധിക്കുകയുള്ളുവെന്നും ജനറൽ മാനേജർ അറിയിച്ചു.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്