×

സംസ്ഥാന ബജറ്റ് ഇന്ന്

സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി മൂലം വലയുന്ന സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ വമ്ബന്‍ പദ്ധതി പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ല.

വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കലാണ് ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. മോട്ടോര്‍ വാഹന നികുതി, മദ്യത്തിന്‍ മേലുള്ള നികുതി, രജിസ്ട്രേഷന്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍‍ സേവനങ്ങള്‍ക്കുള്ള ഫീസ് തുടങ്ങിയവ ഉയര്‍ത്തിക്കൊണ്ട് വരുമാനം വര്‍ധിപ്പിക്കുകയാണ് ധനമന്ത്രിയുടെ മുന്നിലുള്ള വഴി. ഇന്ധന വിലയില്‍ ഈടാക്കുന്ന നികുതി കുറക്കാനും പോകുന്നില്ല.

ചെലവുചുരുക്കാന്‍ കടുത്ത നടപടികളുണ്ടാകുമെങ്കിലും ക്ഷേമ പദ്ധതികളില്‍ കൈവെക്കില്ലെന്നാണ് സൂചന. എന്നാല്‍ വന്‍കിട പദ്ധതികളൊന്നുമുണ്ടാവില്ല. കഴിഞ്ഞ രണ്ട് ബജറ്റുകളില്‍ കിഫ്ബി വഴി നടപ്പിലാക്കുമെന്ന പ്രഖ്യാപിച്ചവയുടെ പൂര്‍ത്തീകരണമാകും ധനമന്ത്രി ലക്ഷ്യമാക്കുക.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യമേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യവികസനത്തിനുമായിരിക്കും മുഖ്യപരിഗണന നല്‍കുക. കെ.എസ്.ആര്‍.ടി.സിയെ പുനരുദ്ധരിക്കുന്നതിനുള്ള പ്രത്യേക പാക്കേജും ബജറ്റില്‍ ഉണ്ടാകും. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്ന നടപടികളും ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top