സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; മുന്നില്‍ തൃശൂര്‍
കൊച്ചി: കേരളത്തില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസം ആരംഭിച്ചതോടെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മാര്‍ച്ചില്‍ മാത്രം കേരളത്തില്‍ ഇതുവരെ 134 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ 116 എണ്ണം തൃശൂര്‍ ജില്ലയിലാണ്. തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പിടിപ്പെട്ട് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കോളറ, ടൈഫോയിഡ് തുടങ്ങിയവയും സംസ്ഥാനത്ത് വ്യാപിക്കുന്നുണ്ട്. വേനല്‍ കടുത്തതോടെ പല സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായതാണ് മഞ്ഞപ്പിത്തമടക്കുള്ള ജലജന്യ രോഗങ്ങള്‍ കൂടാന്‍ കാരണം.
കുടിവെള്ളത്തിന്റെ ശുചിത്വവുമായി ബന്ധപ്പെട്ട് പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജലജന്യ രോഗങ്ങള്‍ തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനത്തെ കോര്‍പറേഷന്‍ മേയര്‍മാര്‍, നഗരസഭ െചയര്‍മാന്‍മാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്കായി ആരോഗ്യവകുപ്പ് ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു.
ജില്ലതല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓരോ പ്രദേശങ്ങളും സന്ദര്‍ശിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുകയുമാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്