സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത. കേരളത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കി. ഇന്ധനവില കൂടിയത് മോട്ടോര്‍വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ നിരക്ക് വര്‍ധനയില്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. അതിനാല്‍ സര്‍ക്കാരിന് അത്തരം നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ ഗതാഗത മന്ത്രി ചുമതലയേറ്റ ശേഷം ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു പരിഗണിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും തീരുമാനം അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലേക്കു മാറ്റുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്