×

ബസ് ചാർജ് വർദ്ധന ; മന്ത്രിസഭ യോഗം ഇന്ന്

തിരുവനന്തപുരം : ഈ മാസം 16 ാം തീയതി മുതല്‍ ബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് ഇടതുമുന്നണി യോഗം ചേര്‍ന്ന് ബസ് ചാര്‍ജ് വര്‍ധനവിന് അംഗീകാരം നല്‍കിയത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചാര്‍ജ് വര്‍ധനവ് ചര്‍ച്ചക്ക് വരും. ഇന്ധന വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജില്‍ ഒരു രൂപ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചേക്കും.

ഓര്‍ഡിനറി, സ്വകാര്യ ബസുകളിലെ മിനിമം നിരക്ക് 7 രൂപയില്‍ നിന്ന് 8 രൂപയാക്കും. ഫാസറ്റ് പാസഞ്ചറിന്റെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 ആകും. എക്സിക്യൂട്ടീവ് സൂപ്പര്‍ എക്സ്പ്രസിന്റെ നിരക്ക് 13 നിന്ന് 15 ഉം, സൂപ്പര്‍ ഡീലക്സ് സെമി സ്ലീപ്പര്‍ നിരക്ക് 20 നിന്ന് 22 ഉം, ലക്ഷ്വറി എസി ബസ് നിരക്ക് 40 നിന്ന് 44 ആകും. വോള്‍വോയുടെ മിനിമം നിരക്ക് 40 നിന്ന് അഞ്ച് രൂപ വര്‍ധിച്ച്‌ 45 രൂപയാക്കാനും മന്ത്രിസഭ തീരുമാനിച്ചേക്കും. നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചാല്‍ 16 മുതല്‍ നടത്താനിരുന്ന സമരം ബസ്സുടമകള്‍ പിന്‍വലിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top