സംസ്ഥാനത്ത് ട്രിക്കിംഗിന് പൂര്‍ണതോതില്‍ നിരോധനമില്ലെന്ന് മന്ത്രി കെ രാജു
ഇടുക്കി: ട്രക്കിംഗ് നിരോധനം പൂര്‍ണ്ണമായും പിന്‍വലിച്ചിട്ടില്ലെന്നും മീശപ്പുലിമലയിലും, ഗവിയിലും വേണ്ട അന്വേഷണം നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തിയതിന് ശേഷം ട്രക്കിംഗ് തുടരുന്നതിന് തടസ്സമില്ലെന്നും വനം വകുപ്പ്മന്ത്രി കെ രാജു റിപ്പോര്‍ട്ടറോട് പറഞ്ഞു. ട്രക്കിംഗ് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മീശപ്പുലിമലയിലേയ്ക്ക് വിനോദസഞ്ചാരികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കടത്തിവിട്ടത് റിപ്പോട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
ശനിയാഴ്ച്ചയാണ് നിരോധനം നിലനില്‍ക്കുന്ന മീശപ്പുലിമലയിലേയ്ക്ക് വനംവകുപ്പ് വിനോദ സഞ്ചാരികളെ ട്രക്കിംഗിനായി കടത്തിവിട്ടത്. യാതൊരുവിധ സുരക്ഷാ സംവിധാനവും ഇല്ലാത്ത മേഖലയിലേയ്ക്ക് സര്‍ക്കാര്‍ നിരോധനം മറികടന്ന് വിനോദസഞ്ചാരികളെ കടത്തിവിട്ടത് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത പുറത്തുവിട്ടിരുന്നു.
ഇതേ തുടര്‍ന്ന് സംഭവത്തെ സംബന്ധിച്ച് മന്ത്രി കെ രാജു വിശദീകരണം തേടുകയും ചെയ്തു. ഇതിന് ശേഷമാണ് നിലവില്‍ നിരോധനം പൂര്‍ണ്ണമായി നീക്കിയിട്ടില്ലെന്നും എന്നാല്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തിയാല്‍ മീശപ്പുലിമലയിലും, ഗവിയിലും ട്രക്കിംഗ് നടത്തുന്നതിന് തടസ്സങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കിയത്.
മന്ത്രി കെ രാജു നിരോധനം നിലനില്‍ക്കുന്ന മേഖലകളെ സംബന്ധിച്ച് വേണ്ട അന്വേഷണം നടത്തണമെന്നും സുരക്ഷാ വീഴ്ച്ചകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ മീശപ്പുലിമലയിലും, ഗവിയിലും ട്രക്കിംഗ് നടത്തുന്നതിന് സഞ്ചാരികള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വിശദീകരണം ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചതായാണ് വിവരം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്