×

സംസ്ഥാനത്തിന്​ പെന്‍ഷനും ശമ്ബളവും ബാധ്യത-ഗീത ഗോപിനാഥ്.

തിരുവനന്തപുരം: സംസ്ഥാനത്തിന്​ പെന്‍ഷനും ശമ്ബളവും ബാധ്യതയാവുകയാണെന്ന്​ മുഖ്യമന്ത്രിയുടെ സാമ്ബത്തിക ഉപദേഷ്​ടാവ്​ ഗീത ഗോപിനാഥ്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ്​ കേരളം അഭിമുഖീകരിക്കുന്നതെന്നും ഗീത പറഞ്ഞു.

സംസ്ഥാനത്ത്​ സ്വകാര്യ മേഖലക്ക്​ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്ഥിതിയുണ്ടാവണം. അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ഉണ്ടാവണം. ജി.എസ്​.ടി ഭാവിയില്‍ സംസ്ഥാന സര്‍ക്കാറിന്​ നേട്ടമുണ്ടാക്കുമെന്നും ഗീത പ്രതീക്ഷ പ്രകടപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം മുഖമന്ത്രി പിണറായി വിജയനുമായും ധനമന്ത്രി തോമസ്​ ​െഎസക്കുമായി ചര്‍ച്ച നടത്തിയതായും ഗീത പറഞ്ഞു.

സാമ്ബത്തിക ശാസ്​ത്ര പ്രൊഫസറായിരുന്നു ഗീത ഗോപിനാഥ്​ കേന്ദ്രസര്‍ക്കാറി​​െന്‍റ ഉപദേശക സമിതിയിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്​. ഇൗ അനുഭവ സമ്ബത്തി​​െന്‍റ പശ്​ചാത്തലത്തിലാണ്​ അവരെ മുഖ്യമന്ത്രിയുടെ ഉപദേശകയായി നിയമിച്ചത്​.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top