ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ ഹാജരാവുന്നതിന് കൂടുതല്‍ സമയം വേണം; അമല പോള്‍ അഭിഭാഷകന്‍ മുഖേനെ ക്രൈംബ്രാഞ്ചിനെ അറിയിച്ചു
തിരുവനന്തപുരം: നികുതി വെട്ടിക്കാന്‍ വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്തെന്ന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനോട് കൂടുതല്‍ സമയം തേടി.
ഇന്ന് ഹാജരാവാനാണ് അമലയോട് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചിരുന്നത്.
എന്നാല്‍, ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ ഹാജരാവുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അമല അഭിഭാഷകന്‍ മുഖേനെ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു.
കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ അമല നികുതി അടയ്ക്കേണ്ടി വരുമായിരുന്നു.
പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്.
ഇതേ കേസില്‍ നടന്‍ ഫഹദ് ഫാസിലിനോടും, സുരേഷ് ഗോപി എം.പിയോടും ഹാജരാവാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
സുരേഷ് ഗോപി നാളെയാണ് ഹാജരാവുക.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്