×

ഷുഹൈബ് വധത്തില്‍ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികള്‍ തന്നെയെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികള്‍ തന്നെയെന്ന് കെ സുധാകരന്‍. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെയും രജിന്‍ രാജിനെയും ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. പോലീസിന്റെ അന്വേഷണത്തിലുള്ള സംശയം നീങ്ങിയെന്നും എന്നാല്‍ തുടരന്വേഷണത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായത് ഡമ്മി പ്രതികളെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

അതേസമയം ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്. ആരോഗ്യസ്ഥിതി മോശമാണെന്നുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് അവഗണിച്ചാണ് സമരം. പരോളിലിറങ്ങിയ പ്രതികളുടെ പങ്ക് അന്വേഷിക്കണമെന്നും സിബിഐ അന്വേഷണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top