×

ഷുഹൈബ് വധക്കേസില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് എ.കെ ബാലന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ അപലപിക്കുന്നുവെന്നും പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി എ.കെ. ബാലന്‍.

കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏത് അന്വേഷണത്തിനും തയാറാണ്. കണ്ണൂരില്‍ സമാധാനം കാത്തു സൂക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ബാലന്‍ പറഞ്ഞു.

നേരത്തേ, യോഗത്തില്‍ കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പ്രതിഷേധത്തിനൊടുവില്‍ യോഗം യുഡിഎഫ് ബഹിഷ്കരിക്കുകയും ചെയ്തു. പ്രതിപക്ഷ എംഎല്‍എമാരെ യോഗത്തില്‍ വിളിച്ചില്ലെന്നും, കെ.കെ രാഗേഷ് എംപിയെ വേദിയില്‍ ഇരുത്തിയ നടപടിക്കെതിരെയുമാണ് യുഡിഎഫ് നേതാക്കള്‍ പ്രതിഷേധിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top