×

ഷുഹൈബിന്റെ കുടംബത്തെ സഹായിക്കാനായി ഫണ്ട് പിരിവ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി.

കോഴിക്കോട് : ഉള്ള്യേരിയിലാണ് സംഭവം. ഫണ്ട് പിരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സി.പി.എം പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു എന്നാണ് ആരോപണം.

പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗാധരന്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സി.പി.എം മുന്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്ന് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സമാധാനയോഗം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മര്‍ദനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top