ഷുഹെെബ് വധം: അന്വേഷണത്തില്‍ യാതൊരു വിധ ഇടപെടലും ഉണ്ടാവില്ലെന്ന് കോടിയേരി

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹെെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഉള്ളതെന്നും കേസില്‍ യാതൊരു വിധ ഇടപെടലും ഉണ്ടാവില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ കൊലപാതകവുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്നും ഇതിന് പിന്നില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം, ഇന്നലെ കീഴടങ്ങിയ സി.പി.എം പ്രവര്‍ത്തകരും തില്ലങ്കേരി സ്വദേശികളുമായ ആകാശ്, റിജിന്‍ രാജ് എന്നിവര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇവരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം തന്നെ രേഖപ്പെടുത്തിയിരുന്നു. മറ്റ് പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രമിന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്