ശ്രീരാമന്‍ പ്രതിഷ്ഠിച്ച സുബ്രഹ്മണ്യക്ഷേത്രം
രാമായണ മാസവും നാലമ്ബല ദര്‍ശനവും ഒക്കെ നടക്കുന്ന ഈ സന്ദര്‍ഭം പെരളശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെക്കുറിച്ച് പറയാന്‍ അനുയോജ്യമായ സമയമാണ്. കാരണം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശ്രീരാമചന്ദ്രനാണ് എന്നാണ് ഐതീഹ്യം. തമിഴ്നാട്ടിലെ രാമേശ്വരം പോലെ പ്രസിദ്ധി നേടിയിട്ടില്ലെങ്കിലും ഇത് ഒരു വിശേഷ ക്ഷേത്രമാണ്. ഒരു പക്ഷേ ശ്രീരാമന്‍ പ്രതിഷ്ഠിച്ച മറ്റ് ക്ഷേത്രങ്ങള്‍ ഏതെങ്കിലും കേരളത്തിലുണ്ടോ?
കുട്ടികളില്ലാത്ത ദമ്ബതികള്‍ ഇവിടെ തൊട്ടില്‍ കെട്ടിയാല്‍ ഒരു വര്‍ഷത്തിനകം കുട്ടികളുണ്ടാകുമെന്നാണ് വിശ്വാസം. സര്‍പ്പദോഷത്തിനായി ഇവിടെ പ്രത്യേകം വഴിപാടുകള്‍ ഉണ്ട്. സര്‍പ്പത്തിനായി പ്രത്യേകം സ്ഥാനമുണ്ട്. എല്ലാ മാസത്തിലെയും ആയില്യത്തിന് വിശേഷാല്‍ പൂജകളും സര്‍പ്പബലിയും നടത്തുന്നു. നാലമ്ബലത്തിനകത്ത് ശ്രീരാമനായി ഒരു വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട്.
ക്ഷേത്രവളപ്പില്‍ ഒരു അയ്യപ്പക്ഷേത്രം കൂടിയുണ്ട്. അമ്ബലത്തിന്റെ മുന്നിലുള്ള ആയനിവയല്‍ കുളം മണലോ സിമന്റോ ഇല്ലാതെ നിര്‍മ്മിച്ചതാണ്. ഏതാണ്ട് 76 സെന്റില്‍ ആണ് കുളം ഉള്ളത്. ധനുമാസത്തിലാണ് ഇവിടുത്തെ പ്രധാന ഉത്സവം. കണ്ണൂര്‍ കൂത്തുപ്പറമ്ബിലാണ് ഈ ക്ഷേത്രം. ഇവിടെ ദര്‍ശനം നടത്തുന്നവര്‍ അടുത്തുള്ള മക്രേരിയിലും ദര്‍ശനം നടത്തണം. രണ്ടമ്ബല ദര്‍ശനം എന്നാണ് പറയപ്പെടുന്നത്. മക്രേരിയിലെ പ്രതിഷ്ഠ നടത്തിയത് ഹനുമാനാണ്. ഇവിടെ അടുത്ത് പാണ്ടവര്‍ കുളിച്ച ഐവര്‍ കുളവുമുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്