ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നില്ല;മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കില്ല; മരണകാരണം ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിക്കും
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ നീങ്ങുന്നില്ല. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ദുബായ് പോലീസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തുടര്‍ നടപടികള്‍ക്കായാണ് കേസ് പബ്ലിക് പ്രോസിക്യൂഷനെ ഏല്‍പിച്ചത്.
നടി ശ്രീദേവിയുടേത് അപകടമരണമാണെന്ന് റിപ്പോര്‍ട്ട്. ശ്രീദേവി മുങ്ങി മരിച്ചെന്നാണു ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ‘മുങ്ങിമരണം’ എന്നാണ് അപകടത്തിന്റെ കാരണമായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയാഘാതമാണ് ശ്രീദേവിയുടെ മരണത്തിന് കാരണമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് ശ്രീദേവി മരിച്ചത് ശുചിമുറിയില്‍ കുഴഞ്ഞു വീണാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനും വ്യത്യസ്ഥമായാണ് മുങ്ങിമരണമാണെന്നുള്ള സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരാണ് മരണം സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തു വിട്ടത്. ദുബായ് നഗരത്തിലെ ഹോട്ടലില്‍ രാത്രി 11 മണിയോടെയാണ് സംഭവം. ശുചിമുറിയില്‍ കുഴഞ്ഞു വീണ ശ്രീദേവിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയ താരത്തിന്റെ മരണത്തെക്കുറിച്ച് ബര്‍ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഫെബ്രുവരി 22 വരെ മറ്റൊരു ഹോട്ടലില്‍ തങ്ങിയിരുന്ന ശ്രീദേവിയും കുടുംബവും മോഹിത് വര്‍മയുടെ വിവാഹത്തില്‍ പങ്കെടുത്തതിനു ശേഷമാണ് ദുബായ് നഗരത്തിലെ ഹോട്ടലിലേക്ക് മാറിയത്. ദുബായ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് മോര്‍ച്ചറിയിലുള്ള മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റാണു നേതൃത്വം നല്‍കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്