×

ശ്രീദേവിയുടെ മരണം; ദുരൂഹത വര്‍ധിക്കുന്നു;ദാവൂദ് ഇബ്രാഹിമിന് നടിമാരുമായി ബന്ധമെന്ന് ആരോപണം !

ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകണ്ടെത്തിയതോടെ മരണം സംബന്ധിച്ച്‌ ദുരൂഹത വര്‍ധിക്കുന്നു.

ഇതിനിടെ ബോളിവുഡ് സിനിമാ നടിമാര്‍ക്ക് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം സൂചിപ്പിച്ച്‌ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി കൂടി രംഗത്തുവന്നത് ദുരൂഹത വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നും വീര്യമേറിയ മദ്യം അവര്‍ കഴിക്കാറില്ലന്നും ചൂണ്ടിക്കാട്ടിയ സുബ്രഹ്മണ്യന്‍ സ്വാമി സി.സി ടി.വി ക്യാമറകള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ചോദിച്ച്‌ ദുബായ് പൊലീസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പ്രമുഖ വ്യവസായിയും മുന്‍ സമാജ് വാദി പാര്‍ട്ടി എം.പിയുമായ അമര്‍സിങ്ങ് ഇടപെട്ട് ശ്രീദേവിയുടെ മൃതദേഹം പെട്ടന്ന് മുംബൈയില്‍ എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെയാണ് മരണം സംബന്ധിച്ച ദുരൂഹതകളും വര്‍ധിക്കുന്നത്.

ദുബായില്‍ ശ്രീദേവിക്കൊപ്പം എത്തിയ ഭര്‍ത്താവ് ബോണി കപൂര്‍ റാസല്‍ ഖൈമയിലെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ ശേഷം വീണ്ടും പെട്ടന്ന് ദുബായിലേക്ക് മടങ്ങാനുണ്ടായ സാഹചര്യമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.

എന്തെങ്കിലും ‘ അപകട സന്ദേശം’ കിട്ടിയ സാഹചര്യത്തിലാണോ ബോണി കപൂര്‍ മടങ്ങിയത് ? അതല്ലെങ്കില്‍ മറ്റ് എന്ത് കാര്യമായിരുന്നു എന്ന് അറിയുന്നതിനായി ബന്ധുക്കളെയും ബോണി കപൂറിനെയും വീണ്ടും ചോദ്യം ചെയ്തു വരികയാണ്.

ശ്രീദേവി ബോളിവുഡ് അടക്കിവാണ കാലഘട്ടത്തില്‍ അധോലോക നായകനായി വിലസിയിരുന്നത് ദാവൂദ് ഇബ്രാഹിം ആണെന്നിരിക്കെ സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ അഭിപ്രായപ്രകടനത്തെ ഗൗരവമായാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കാണുന്നത്.

ദാവൂദ് ഇബ്രഹാമിന്റെ ബിസിനസ്സ് സാമ്രാജ്യങ്ങളില്‍ മിക്കതും ദുബായ് കേന്ദ്രീകരിച്ചിട്ടുള്ളതാണ്.

അതേസമയം, ദുബായ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയും ശ്രീദേവിയുടെ മരണം സംബന്ധിച്ച്‌ ദുബായില്‍ രഹസ്യമായി അന്വേഷണം നടത്തുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top