×

ശ്രീദേവിയുടെ അഭിനയവും സിനിമകളും പഠന വിഷയമാകുന്നു.

സിനിമയെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള താരമാണ് ശ്രീദേവി.

നാലാം വയസ്സില്‍ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി ഹിന്ദി, ഉര്‍ദു, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് അഭിനയിച്ചിട്ടുള്ളത്.

ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ശ്രീദേവിയുടെ അഭിനയവും സിനിമകളും പഠന വിഷയമാകുന്നു.

ശ്രീദേവിയുടെ കടുത്ത ആരാധകനായ അനീഷ് നായര്‍ ആദരസൂചകമായി തുടങ്ങാന്‍ പോകുന്ന ആക്ടിങ് സ്കൂളിലാണ് ശ്രീദേവിയുടെ അഭിനയവും സിനിമകളും പഠന വിഷയമാകുന്നത്.

ശ്രീദേവിയുടെ ചിത്രങ്ങള്‍ സിലബസിന്റെ ഭാഗമാണ്. അവരുടെ നൃത്തത്തിന്റെ ശൈലിയും ഇവിടെ പഠനവിധേയമാകും.

സിനിമയുടെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളിച്ച, ആഴത്തിലുള്ള, സിലബസ് തയ്യാറാക്കുന്നതിനായി ഇതിന്റെ സ്ഥാപകന്‍ അനീഷ് നായര്‍ മറ്റ് ഫിലിം സ്കൂളുകളുമായും ശ്രീദേവിയുടെ ടീമംഗങ്ങളുമായി സംസാരിക്കുകയാണ്.

മുംബൈയിലും ഹൈദരാബാദിലും ഡല്‍ഹിയിലും കൊല്‍ക്കത്തയിലും സ്കൂള്‍ തുടങ്ങാനാണ് അനീഷ് നായര്‍ ഉദ്ദേശിക്കുന്നത്.

ആരാധകര്‍ നല്‍കുന്ന ഈ സ്നേഹത്തിന് ഒരുപാടു നന്ദിയുണ്ട് എന്നാണ് ശ്രീദേവി ഈ വാര്‍ത്തയോട് പ്രതികരിച്ചത്.

ശ്രീദേവിയുടെ പേര് സ്കൂളിന് നല്‍കാന്‍ അവര്‍ സമ്മതിച്ചിട്ടുണ്ട് . സ്കൂളിന്റെ ഉത്ഘാടനം നിര്‍വഹിക്കുന്നതും ശ്രീദേവിയാണ്. സ്കൂളിലെ ഹോണററി ലെക്ച്ചറര്‍ കൂടിയാണ് ശ്രീദേവി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top