ശ്രീജിത്തിെന്റ സമരം; ഇന്ന് നിര്‍ണായക ദിനം
തിരുവനന്തപുരം: ശ്രീജീവിെന്റ ഘാതകരെ കെണ്ടത്താന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് ശ്രീജിത്ത് നടത്തുന്ന സമരത്തില്‍ ചൊവ്വാഴ്ച നിര്‍ണായക ദിനം. സെക്രേട്ടറിയറ്റിനു മുന്നിലെ സമരം 774ാം ദിനത്തിലേക്ക് കടന്നിരിക്കെ ശ്രീജിത്ത് നല്കിയ ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും. കോടതി ഉത്തരവ് അനുകൂലമല്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ശ്രീജിത്തിെന്റ തീരുമാനം.
അനുകൂലമാകുമെങ്കില്‍ സമരം അവസാനിപ്പിക്കുമെന്നും ശ്രീജിത്ത് അറിയിച്ചിട്ടുണ്ട്. കുറ്റാരോപിതരായ പൊലീസുകാര്‍ തങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഹൈകോടതിയില്‍നിന്ന് ഉത്തരവ് സമ്ബാദിച്ചിരുന്നു.
ഈ സ്റ്റേ നീക്കണമെന്നും സി.ബി.ഐ അന്വേഷണത്തിനായി ഉത്തരവ് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീജിത്ത് ഹൈകോടതിയെ സമീപിച്ചത്. കുറ്റാരോപിതരെ സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നേരത്തേ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ എല്ലാകാര്യത്തിനും പിന്തുണ നല്‍കാമെന്ന് അറിയിച്ചിരുെന്നങ്കിലും കോടതിയില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നു തനിക്കറിയില്ലെന്നുമാണ് ശ്രീജിത്ത് പറയുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്