ശുഹൈബ് വധക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
കണ്ണൂര്‍: പ്രതികളുടെയും സാക്ഷികളുടെയും രക്തസാമ്ബിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കയച്ചു. ഗൂഢാലോചന സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്. സിബിഐ അന്വേഷണം സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പൊലീസ് നടപടികള്‍ വേഗത്തിലാക്കിയത്.
ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാര്‍ച്ച് 14 ന് സ്റ്റേ ചെയ്തിരുന്നു. കേസിലെ സാക്ഷികളുടെയും പ്രതികളുടെയും രക്ത സാമ്ബിളുകള്‍ ഡിഎന്‍എ പരിശോധനക്കയച്ചിരിക്കുകയാണ്. ശുഹൈബിനൊപ്പം ആക്രമിക്കപ്പെട്ട റിയാസ്, നൗഷാദ്, ഇസ്മയില്‍ എന്നിവരുടെയും റിമാന്‍ഡിലായ പ്രതികളുടെയും രക്തവും മുടിയും നഖവും പരിശോധനയ്ക്കയച്ചു.
അറസ്റ്റിലായിരിക്കുന്നത് യഥാര്‍ത്ഥ പ്രതികളാണെന്ന് ഉറപ്പിക്കുന്നതിനും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ ശാസ്ത്രീയമായി തെളിയിക്കുന്നതിനുമാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. കൊലപാതകം നടന്ന തട്ടുകടയില്‍ നിന്ന് ലഭിച്ച രക്തസാമ്ബിളുകളും ശരീരഭാഗങ്ങളുമായി ഇത് ഒത്തു നോക്കും. കൊലയാളി സംഘത്തില്‍പ്പട്ട ദീപ് ചന്ദിനും കൃത്യത്തില്‍ പരുക്കേറ്റിരുന്നു. കേസിന്റെ ഗൂഢാലോചന സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഫെബ്രുവരി 12 ന് രാത്രിയിലാണ് ശുഹൈബിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനോടകം 11 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം സിപിഐഎം പ്രവര്‍ത്തകരാണ്. കേസില്‍ അറസ്റ്റിലായിരിക്കുന്നത് യഥാര്‍ത്ഥ പ്രതികളാണെന്നാണ് പൊലീസിന്റെ നിലപാട്. ഇത് ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്