ശാസ്ത്രലോകത്തെ പുത്തന്‍ കണ്ടുപിടിവ്ത്തങ്ങളും കൗമാര സര്‍ഗാത്മകതയുടെ കാണാക്കാഴ്ചകളും ഒത്തുചേരുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം
കോഴിക്കോട്: ശാസ്ത്രലോകത്തെ പുത്തന്‍ കണ്ടുപിടിത്തങ്ങളും കൗമാര സര്‍ഗാത്മകതയുടെ കാണാക്കാഴ്ചകളും ഒത്തുചേരുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് വ്യാഴാഴ്ച കോഴിക്കോട്ട് തുടക്കമാവും. ഞായറാഴ്ച വരെ നഗരത്തിലെ വിവിധ സ്കൂളുകളിലായാണ് മത്സരങ്ങള്‍ നടക്കുക. 217 ഇനങ്ങളിലായി 6802 േപര് മാറ്റുരക്കും. പ്രവൃത്തിപരിചയ മേളയില്‍ 3500, ശാസ്ത്രമേളയില്‍ 1120, ഗണിതശാസ്ത്ര മേളയില്‍ 924, സാമൂഹികശാസ്ത്ര മേളയില്‍ 700, െഎ.ടി മേളയില്‍ 308, വൊക്കേഷനല്‍ എക്സ്പോയില്‍ 250 എന്നിങ്ങനെയാണ് മത്സരാര്‍ഥികളുടെ എണ്ണം. 37 ഇനങ്ങളിലായി സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികളും മത്സരത്തിനെത്തും.
ശാസ്ത്രമേള സെന്റ് േജാസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്.എസ്, നടക്കാവ് ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, സെന്റ് ആഞ്ചലോസ് ആംഗ്ലോ ഇന്ത്യന്‍ യു.പി സ്കൂള്‍ എന്നിവിടങ്ങളിലും ഗണിതശാസ്ത്രമേള സെന്റ് േജാസഫ്സ് ബോയ്സ് എച്ച്.എസ്.എസിലും സാമൂഹിക ശാസ്ത്രമേള ബി.ഇ.എം ഗേള്‍സ് എച്ച്.എസ്.എസിലും പ്രവൃത്തിപരിചയ മേള മലബാര്‍ ക്രിസ്ത്യന്‍ കോളജ് എച്ച്.എസ്.എസിലും െഎ.ടി മേളയും ആര്.എം.എസ്.എ സയന്‍സ് എക്സിബിഷനും നടക്കാവ് ഗവ. ഗേള്‍സ് എച്ച്.എസ്.എസിലും െവാക്കേഷനല്‍ എക്സ്പോ ഗവ. മോഡല്‍ എച്ച്.എസ്.എസിലുമാണ് നടക്കുക.
മലബാര്‍ ക്രിസ്ത്യന്‍ കോളജ് വേദിയില്‍ വ്യാഴാഴ്ച രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. സമാപന സമ്മേളനം 26ന് വൈകീട്ട് മൂന്നിന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണന് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്