×

ശാസ്ത്രലോകം കാത്തിരിക്കുന്ന ആകാശവിസ്മയം ഇന്ന് ; ബ്ളഡ്മൂണ്‍

തിരുവനന്തപുരം: ആദ്യം പൂര്‍ണ്ണ ചന്ദ്രഗ്രഹണം, അതിന് ശേഷം സൂപ്പര്‍മൂണ്‍, പിന്നീട് ബ്ളൂ മൂണ്‍, ഒടുവില്‍ ബ്ളഡ്മൂണ്‍. ശാസ്ത്രലോകം കാത്തിരിക്കുന്ന ആകാശവിസ്മയം ഇന്ന് വൈകിട്ട് കാണാനാകും. 1866 ന് ശേഷം ഇത്രയും ആകാശവിസ്മയങ്ങള്‍ ലോകത്ത് ഇന്ന് ഒരുമിച്ച കാണാനാകും. 150 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന അത്ഭുത പ്രതിഭാസം നേരില്‍ കാണുന്നതിനായി ശാസ്ത്ര സാങ്കേതിക വിഭാഗം ഒട്ടനേകം സൗകര്യങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ കഴിയുന്ന ഈ പ്രതിഭാസം വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങി രാത്രി എട്ടു മണിയോടെയാണ് പൂര്‍ത്തിയാകുക. വൈകിട്ട് 5.15 നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുന്നത്. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി എത്തുന്നതിനാല്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നു. 6.21 നാണ് ചുവന്ന പൂര്‍ണ്ണചന്ദ്രനെ ദൃശ്യമാകുക. സാധാരണയിലും കവിഞ്ഞ് വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നു. ഭൂമിയില്‍ നിന്നുള്ള അകലം കുറയുന്നതിനാല്‍ 14 ശതമാനത്തോളം വലിപ്പത്തില്‍ ചന്ദ്രനെ കാണാനാകും. ഒരു കലണ്ടര്‍മാസം തന്നെ രണ്ടാം തവണ പൂര്‍ണ്ണചന്ദ്രന്‍ ദൃശ്യമാകുന്നതാണ് ബ്ളൂമൂണ്‍. ജനുവരി 2 ന് സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇത്തവണ വീണ്ടും വരുന്നത്. മാസത്തില്‍ ഒരു വെളുത്തവാവ് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് അപൂര്‍വ്വമായി സംഭവിക്കുന്നതാണ്.

ഭൂമിയുടെ ഭ്രമണപഥത്തോട് ഏറ്റവും അടുത്തു വരുമ്ബോള്‍ ചന്ദ്രന് ചുവപ്പ് നിറം വരുന്നതാണ് ബ്ളഡ്മൂണ്‍. ഭൂമിയുടെ അന്തരീക്ഷത്തിലെ ധൂമപടലങ്ങളിലൂടെ എത്തുന്ന സൂര്യരശ്മി ഗ്രഹണ സമയത്ത് ദിശമാറി ചന്ദ്രനില്‍ പതിച്ച്‌ ചുപ്പ് നിറമാകുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ആര്‍ക്കും കാണാന്‍ കഴിയാതിരുന്ന പ്രതിഭാസമാണ് ഇന്ന് കീഴക്കന്‍ ആകാശത്തില്‍ കാണാനാകുക. ഏഴരയോടെ എല്ലാം പൂര്‍ത്തിയാകുമെങ്കിലും എട്ടേമുക്കാല്‍ വരെ എല്ലാം നീണ്ടു നില്‍ക്കും. പ്രിയദര്‍ശിനി പ്ളാനറ്റോറിയം ഉള്‍പ്പെടെ ആള്‍ക്കാര്‍ക്ക് നിരീക്ഷിക്കാന്‍ ഒട്ടേറെ സ്ഥലങ്ങളിലാണ് ആകാശവിസ്മയം കാണാനായി ഇടം ഒരുക്കിയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top