ശമ്ബളം മുടങ്ങുന്നതും വൈകുന്നതും പെന്‍ഷന്‍ കിട്ടാത്ത സ്ഥിതിയും ;കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടരാജി

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടരാജി. 606 പേരാണ് കെ.എസ്.ആര്‍.ടി.സിയിലെ വിവിധ തസ്തികകളില്‍ നിന്നായി രാജിവെച്ചിരിക്കുന്നത്. ഇത്രയും പേര്‍ ഒറ്റയടിക്ക് കെ.എസ്.ആര്‍.ടി.സിയെ ഉപേക്ഷിക്കുന്നത് ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാണ് എന്നാണ് റിപ്പോര്‍ട്ട്. അസിസ്റ്റന്റ് ഡിപ്പോ എന്‍ഞ്ചിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, ബ്ലാക്സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ ഉള്ളവരാണ് രാജിവെച്ചിരിക്കുന്നത്.
ശമ്ബളം മുടങ്ങുന്നതും വൈകുന്നതും പെന്‍ഷന്‍ കിട്ടാത്ത സ്ഥിതി ഉണ്ടാകുന്നതുമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ മറ്റ് ജോലികളിലേയ്ക്ക് പ്രേരിപ്പിച്ചത്. എന്നാല്‍, ഇത് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നിഷേധിച്ചു. സ്ഥാപനത്തിന്റെ സാമ്ബത്തിക പ്രതിസന്ധിയല്ല രാജിക്ക് പിന്നിലെന്നും ജീവനക്കാര്‍ വിവിധ കാലയളവില്‍ രാജിവെച്ചവരായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. മാനേജുമെന്റ് ഇവരുടെ രാജി അംഗീകരിച്ചു.
മെച്ചപ്പെട്ട ശമ്ബളമുള്ള സര്‍ക്കാര്‍ ജോലി ലഭിക്കുമ്ബോള്‍ എല്ലാ മാസവും കുറഞ്ഞത് 10 പേരെങ്കിലും കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും രാജിവയ്ക്കാറുണ്ടെന്നും അധകൃതര്‍ വിശദീകരിക്കുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്