ശക്തമായ മഴയ്ക്ക് അന്ത്യമായതോടെ ശബരിമല സന്നിധാനത്ത് തിരക്ക് വര്‍ധിച്ചു
പത്തനംതിട്ട: ഏതാനും ദിവസങ്ങളായി പെയ്ത ശക്തമായ മഴയ്ക്ക് അന്ത്യമായതോടെ ശബരിമല സന്നിധാനത്ത് തിരക്ക് വര്‍ധിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡിസംബര്‍ 7 വരെ പമ്ബ, നിലക്കല്‍ എന്നിവിടങ്ങളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് പൊലീസ് തീരുമാനം.
ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം എല്ലാ വര്‍ഷത്തേയുംപോലെ ഇത്തവണയും ഡിസംബര്‍ ആറിന് സന്നിധാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. പൊലീസിന്റെ തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പടെ കൂടുതല്‍ കമാന്റോകളെ ശബരിമല സന്നിധാനത്തും പമ്ബയിലും നിയോഗിക്കും.
ഇതരസംസ്ഥാനത്തങ്ങളില്‍ നിന്നുംകൂടുതല്‍ പൊലീസുകാരും സന്നിധാനത്ത് എത്തുന്നുണ്ട്. പാര്‍ക്കിങ് ഗ്രൗണ്ടുകളിലും സുരക്ഷശക്തമാക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇല്ലാത്തവരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. കരസേനയുടെയും വായുസേനയുടെയും ഹെലികോപ്ടര്‍ സംവിധാനം ഉപയോഗിച്ച് വനമേഖലകളിലും നിരിക്ഷണം നടത്തും.
മഴ കുറഞ്ഞോടെ തീര്‍ഥാടര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ഇപ്പോഴില്ല. പ്രധാന ഇടതാവളങ്ങളായ ഏരുമേലി നിലക്കല്‍ എന്നിവിടങ്ങളിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ സുരക്ഷ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്