×

വ്യാജ അക്കൗണ്ടുകള്‍ക്ക് കടിഞ്ഞാണിടാന്‍ ട്വിറ്ററും ഒരുങ്ങുന്നു.

പ്രമുഖ വ്യക്തിക്കള്‍ക്ക് മാത്രം നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ട്വിറ്റര്‍. ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള സേവനങ്ങളിലൊന്നാവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആ നേട്ടത്തിന് ഞങ്ങള്‍ ഏറെ ശ്രമിക്കേണ്ടതുണ്ടെന്നറിയാമെന്നും ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സി പറഞ്ഞു.

2009 ലാണ് വെരിഫൈഡ് ബ്ലൂ ടിക്ക് സംവിധാനം ട്വിറ്റര്‍ ആരംഭിക്കുന്നത്. ഈ വെരിഫൈഡ് ചിഹ്നം ഓണ്‍ലൈന്‍ സമൂഹത്തില്‍ ഒരു അഭിമാന സൂചകമായും പരിഗണിക്കപ്പെടുന്നുണ്ട്. നിലവില്‍ വെരിഫൈഡ് അക്കൗണ്ട് ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ അതിനുള്ള കാരണം വ്യക്തമാക്കി ട്വിറ്ററിന് അപേക്ഷനല്‍കണം. പക്ഷെ തിരിച്ചറിയല്‍ പ്രക്രിയയ്ക്കായി സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, മേല്‍വിലാസം, ഫോണ്‍ നമ്ബര്‍, ഫെയ്സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയിലേതെങ്കിലും നല്‍കേണ്ടി വരുമോ എന്ന് കമ്ബനി വ്യക്തമാക്കിയിട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top