×

വേതന സുരക്ഷാ പദ്ധതി; സൗദിയില്‍ 60 ലക്ഷത്തിലേറെ പേര്‍ക്ക് ഗുണം

ജിദ്ദ: സൗദിയില്‍ 60 ലക്ഷത്തിലേറെ പേര്‍ക്ക് വേതന സുരക്ഷാ പദ്ധതിയുടെ ഗുണം ലഭിക്കുന്നതായി അധികൃതര്‍. കഴിഞ്ഞ വര്‍ഷം അവസാനമായപ്പോഴേക്കും രാജ്യത്തെ 42,418 സ്വകാര്യ സ്ഥാപനങ്ങള്‍ വേതന സുരക്ഷാ പദ്ധതിയില്‍ അംഗമായി. നിലവില്‍ 61,54,366 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

തൊഴിലാളികള്‍ക്ക് കരാര്‍ പ്രകാരമുള്ള ശമ്ബളവും ആനുകൂല്യങ്ങളും കൃത്യസമയത്ത് ബാങ്ക് വഴി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് പദ്ധതി. ഘട്ടം ഘട്ടമായി രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പദ്ധതിക്ക് കീഴില്‍ വരുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും.

കൃത്യ സമയത്ത് ശമ്ബളം നല്‍കിയില്ലെങ്കില്‍ 3000 റിയാല്‍ വരെയാണ് പിഴ. മൂന്നു മാസം ശമ്ബളം വൈകിയാല്‍ സ്ഥാപനത്തിനുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തി വെക്കും. കൂടാതെ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ വേറെ ജോലി കണ്ടെത്തി സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം നല്‍കും.

തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി അപ്ഡേറ്റ് ചെയ്യണമെന്നു സ്വകാര്യ സ്ഥാപനങ്ങളെ മന്ത്രാലയം ഓര്‍മിപ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top