×

വിശ്വാസത്തെ രാഷ്ട്രീയ മൈലേജിന് ഉപയോഗപ്പെടുത്തേണ്ട ഗതികേടില്ലെന്ന് രാഹുല്‍

അംറേലി: വിശ്വാസവും ഭക്തിയും രാഷ്ട്രീയ മൈലേജിനായി ഉപയോഗപ്പെടുത്തുന്ന ശീലം തനിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്റെ കുടുംബംഗങ്ങള്‍ മുഴുവനും ശിവഭക്തരാണെന്നും റജിസ്റ്ററില്‍ ഒപ്പുവെച്ച്‌ അത് തെളിയിക്കേണ്ട ഗതികേട് തനിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

സോംനാഥ് ക്ഷേത്രത്തിലെ റജിസ്റ്ററില്‍ അഹിന്ദുക്കളുടെ റജിസ്റ്ററില്‍ ഒപ്പുവെച്ചെന്ന വിവാദത്തിന് അംറേലിയില്‍ നടന്ന പ്രചരണജാഥയിലാണ് രാഹുല്‍ വിശദീകരണവുമായി എത്തിയത്. താന്‍ ഒപ്പിട്ടത് സന്ദര്‍ശക റജിസ്റ്ററിലാണെന്നും പറഞ്ഞു. തന്റെ മുത്തശ്ശിയും കുടുംബവും ശിവഭക്തരാണ്.

ഇതിന് ആരുടെയെങ്കിലും സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല. വിശ്വാസം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് തന്നെ വിശ്വാസത്തിന്റെ കാര്യത്തില്‍ തനിക്ക് ബ്രോക്കറേജിന്റെ കാര്യമില്ല. ഭക്തി പോലെ സ്വകാര്യതയെ രാഷ്ട്രീയ മൈലേജിനായി ഉപയോഗിക്കാനും താല്‍പ്പര്യമില്ലെന്നും പറഞ്ഞു. വ്യാഴാഴ്ച സോംനാഥ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു ബിജെപി രാഹുലിന്റെ വിശ്വാസത്തെ ചോദ്യം ചെയ്തത്. രാഹുലിന്റെ മീഡിയാ കോര്‍ഡിനേറ്റര്‍ മനോജ് ത്യാഗി അഹിന്ദുക്കളുടെ റജിസ്റ്ററില്‍ ഒപ്പുവെച്ചത് മുതലായിരുന്നു വിവാദം തുടങ്ങിയത്.

രാഹുലും അഹമ്മദ് പട്ടേലും അഹിന്ദുക്കളുടെ റജിസ്റ്ററില്‍ ഒപ്പുവെച്ചെന്നായിരുന്നു പ്രചരണം. സംഭവത്തിന് തൊട്ടുപിന്നാലെ രാഹുലിന്റെയും പട്ടേലിന്റെയും പേരിന്റെ വലതു വശത്ത ത്യാഗി ഒപ്പിട്ടിരിക്കുന്നതിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

രാഹുല്‍ ഹിന്ദു വിശ്വാസത്തില്‍ ജീവിക്കുന്നയാളാണെന്നും ബിജെപി ഇതിലെല്ലാം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുമായിരുന്നു ഇതിന് കോണ്‍ഗ്രസിന്റെ ആരോപണം. മനോജ് ത്യാഗിയുടെ ഒപ്പ് രാഹുലിന്റെയും അഹമ്മദ് പട്ടേലിന്റെയും പേരിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് വാദം. മാധ്യമ പവര്‍ത്തകര്‍ ക്ഷേത്രത്തിനുള്ളില്‍ നില്‍ക്കുമ്ബോഴാണ് റജിസ്റ്ററില്‍ ഒപ്പിട്ടതെന്നും രാഹുലിന്റെയോ അഹമ്മദ് പട്ടേലിന്റെയോ പേരെഴുതിയില്ലെന്നും ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ത്യാഗി വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top