×

വിശ്വാസം പ്രധാനപ്പെട്ടതാണ്​ എന്നാല്‍ അന്ധവിശ്വാസം നല്ലതല്ലെ; യോഗിയെ പുകഴ്​ത്തി മോദി

നോയിഡ: ഉത്തര്‍പ്രദേശിലെ സാറ്റലൈറ്റ്​ നഗരമായ നോയിഡ സന്ദര്‍ശിച്ച യോഗി ആദിത്യനാഥിനെ പുകഴ്​ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി മെട്രോയുടെ മജന്ത ലൈന്‍ ഉദ്​ഘാടനത്തിന്​ ശേഷം ജനങ്ങളോട്​ സംസാരിക്കവെയാണ്​​​ മോദിയുടെ പ്രശംസ.

നോയിഡ സന്ദര്‍ശിക്കുന്ന യുപി മുഖ്യമന്ത്രിമാരുടെ​ അധികാരം നഷ്​ടമാവുമെന്ന വര്‍ഷങ്ങളായുള്ള അന്ധവിശ്വാസത്തെ അവഗണിച്ചായിരുന്നു യോഗിയുടെ നോയിഡ സന്ദര്‍ശനം. മുന്‍ മുഖ്യമന്ത്രിമാരെ അപേക്ഷിച്ച്‌​ യോഗി കൂടുതല്‍ പരിഷ്​കാരമുള്ളയാളാണ്​. അദ്ദേഹത്തി​​​െന്‍റ വസ്​ത്രധാരണത്തില്‍ അത്​ കാണാന്‍ കഴിയില്ലെന്നും മോദി പറഞ്ഞു.
മുന്‍ യു.പി മുഖ്യമന്ത്രിമാര്‍ ചെയ്യാത്ത കാര്യമാണ്​ അദ്ദേഹം ചെയ്​തത്​.​ വിശ്വാസം പ്രധാനപ്പെട്ടതാണ്​ എന്നാല്‍ അന്ധവിശ്വാസം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ഗ​ുജറാത്തില്‍ മുഖ്യമന്ത്രിയായി ആധികാരമേറ്റ ആദ്യ വര്‍ഷം തന്നെ, ശകുനപ്പിഴയായി മറ്റ്​ മുഖ്യമന്ത്രിമാര്‍ കണ്ട സ്​ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത്തരം അന്ധവിശ്വാസങ്ങള്‍ വെച്ച്‌​ പുലര്‍ത്തുന്നവര്‍ മുഖ്യമന്ത്രിയായി ഇരിക്കാന്‍ യോഗ്യരല്ലെന്നും മോദി ആഞ്ഞടിച്ചു.

2011ല്‍ നോയിഡ സന്ദര്‍ശിച്ച്‌​ മെമോറിയല്‍ പാര്‍ക്ക്​ ഉദ്​ഘാടനം ​ചെയ്​ത മായാവതി അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അതിന്​ ശേഷം യുപി ഭരിച്ച അഖിലേഷ്​ യാദവ്​ നോയിഡ സന്ദര്‍ശിച്ചില്ലെങ്കിലും ​ബി.ജെ.പിയോട്​ ഇൗ വര്‍ഷം കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top