×

വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവയെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്റെ സര്‍വ്വീസ് ജനുവരിയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍.

റിയാദ് :  സൗദി അറേബ്യയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് ഏറെ ഗുണപ്രദമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

മക്കയില്‍ നിന്ന് ജിദ്ദ, റാബിഗ് എന്നീ പട്ടണങ്ങള്‍ വഴിയാണ് ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് മദീനയില്‍ എത്തിച്ചേരുന്നത്.

450 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള റെയില്‍ പാതയില്‍ മണിക്കൂറില്‍ 300 കിലോ മീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക.

നിലവില്‍ ഹജ്ജ്, ഉംറ സീസണുകളില്‍ റോഡ് മാര്‍ഗമാണ് തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന്.

റെയില്‍വേ സര്‍വ്വീസ് ആരംഭിക്കുന്നതോടെ റോഡ് ഗതാഗത തിരക്ക് കുറയ്ക്കുന്നതിനും സാധിക്കും.

ഇതിനു പുറമെ കുറഞ്ഞ സമയം കൊണ്ട് സുഖഖരമായ യാത്രാ സൗകര്യം ലഭ്യമാക്കാനും കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top