×

വില്‍പ്പനയില്‍ ‘സ്പ്ലെന്‍ഡറി’ന്റെ റെക്കോഡ് തകര്‍ത്ത് ‘ആക്ടീവ’

ഇരുചക്രവാഹന വില്‍പ്പനയില്‍ 17 വര്‍ഷമായി മോട്ടോര്‍ സൈക്കിളുകള്‍ കയ്യടക്കിയ റെക്കോഡ് ഇനി സ്കൂട്ടറുകള്‍ക്കു സ്വന്തം. 2016ന്റെ ആദ്യ ആറു മാസക്കാലത്തെ വില്‍പ്പനയിലാണു ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ(എച്ച്‌ എം എസ് ഐ)യുടെ ‘ആക്ടീവ’ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നേടിയത്. 17 വര്‍ഷമായി ഈ സ്ഥാനത്തുള്ള ഹീറോ മോട്ടോ കോര്‍പിന്റെ ‘സ്പ്ലെന്‍ഡറി’നെയാണ് ‘ആക്ടീവ’ പിന്നിലാക്കിയത്. കഴിഞ്ഞ ആറു മാസത്തിനിടെ 13,38,015 യൂണിറ്റിന്റെ വില്‍പ്പനയാണു ഹോണ്ട ‘ആക്ടീവ’ നേടിയത്; ‘സ്പ്ലെന്‍ഡര്‍’ വില്‍പ്പനയാവട്ടെ 12,33,725 എണ്ണത്തിലൊതുങ്ങി.

അതേസമയം കഴിഞ്ഞ വര്‍ഷം ജനുവരി – ജൂണ്‍ കാലത്ത് ‘സ്പ്ലെന്‍ഡറി’ന്റെ വില്‍പ്പന 12,34,559 യൂണിറ്റും ‘ആക്ടീവ’യുടേത് 11,40,720 യൂണിറ്റുമായിരുന്നു. അര്‍ധവാര്‍ഷിക വില്‍പ്പനയില്‍ ‘ആക്ടീവ’ 17% വളര്‍ച്ച കൈവരിച്ചപ്പോള്‍ ‘സ്പ്ലെന്‍ഡറി’നു നേരിയ ഇടിവാണു നേരിട്ടത്.സമൂഹത്തിന്റെ പരിവര്‍ത്തനമാണ് ‘ആക്ടീവ’യുടെ ജൈത്രയാത്രയില്‍ പ്രതിഫലിക്കുന്നതെന്ന് എച്ച്‌ എം എസ് ഐ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. ലിംഗഭേദമില്ലാത്ത ആകര്‍ഷണവും സുഖസൗകര്യവും ഉയര്‍ന്ന ഇന്ധനക്ഷമതയും മികച്ച രൂപഭംഗിയും സാങ്കേതികവിദ്യയുമൊക്കെ ചേര്‍ന്നതോടെ പിന്‍സീറ്റ് യാത്രികര്‍ പലരും മുന്നിലേക്കു കയറിയെന്ന് അദ്ദേഹം വിശദീകരിച്ചു.

വിശ്വാസ്യതയുടെയും സുഖത്തിന്റെയും സൗകര്യത്തിന്റെയും സമന്വയമാണ് ‘ആക്ടീവ’യെന്നും അദ്ദേഹം അവകാശപ്പെട്ടു. വിട്ടുവീഴ്ചയില്ലാത്ത പ്രകടനക്ഷമതയിലൂടെ കുടുംബങ്ങളുടെ പ്രിയ സ്കൂട്ടറായി മാറാന്‍ ‘ആക്ടീവ’യ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും ഗുലേറിയ വിലയിരുത്തി. ഒന്നര പതിറ്റാണ്ടു മുമ്ബ് 2001ല്‍ വിപണിയിലെത്തിയ ‘ആക്ടീവ’യ്ക്ക് ഇപ്പോള്‍ മൊത്തം ഇരുചക്രവാഹന വില്‍പ്പനയുടെ 15% വിഹിതം സ്വന്തമാണ്; സ്കൂട്ടര്‍ വിഭാഗത്തിലാവട്ടെ നിരത്തിലെത്തുന്നവയില്‍ പകുതിയോളം ‘ആക്ടീവ’യാണ്. അരങ്ങേറ്റ വര്‍ഷം 55,000 യൂണിറ്റിന്റെ വില്‍പ്പന നേടിയ ‘ആക്ടീവ’ ഇപ്പോള്‍ സ്വന്തമാക്കുന്ന വാര്‍ഷിക വില്‍പ്പന 24.60 ലക്ഷത്തോളം യൂണിറ്റിന്റേതാണ്.

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top