×

വിരാട് കൊഹ്ലിയും നടി അനുഷ്കാ ശര്‍മയും വിവാഹിതരായി

ന്യൂഡല്‍ഹി: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വച്ച്‌ തിങ്കളാഴ്ചയായിരുന്നു താരങ്ങളുടെ വിവാഹം.ചടങ്ങില്‍ ഇരു വരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

തന്റെ തിരക്കിട്ട ക്രിക്കറ്റ് ജീവിതത്തിന് ചെറിയ വിരാമമിട്ട് കൊഹ്ലി ഇറ്റലിയിലേക്ക് തിരിച്ചപ്പോള്‍ തന്നെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ വിവാഹം സംബന്ധിച്ച ഒരു വിധത്തിലുള്ള വെളിപ്പെടുത്തലുകളും ഇരുവരും നടത്തിയിരുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top