വിമാനം വീണ്ടും തടഞ്ഞെന്ന് യുഎഇ, ആരോപണം നിഷേധിച്ച് ഖത്തർ
ദോഹ: തങ്ങളുടെ ഒരു വിമാനം കൂടി ഖത്തര്‍ തടഞ്ഞെന്ന് യുഎഇ. വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് വിമാനം തടഞ്ഞതെന്ന് യുഎഇ ആരോപിച്ചു.
യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം ആരോപിച്ചത്. ബഹ്റിനിലേക്കുള്ള യാത്രക്കിടെയാണ് രണ്ടാമത്തെ യുഎഇ യാത്രാവിമാനം ഖത്തര്‍ പോര്‍വിമാനങ്ങള്‍ തടഞ്ഞത്.
സിവില്‍ ഏവിയേഷന്‍ സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ് ഇതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഖത്തറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും യുഎഇ പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്നും യുഎഇ പ്രതികരിച്ചു.
സംഭവത്തില്‍ ഖത്തറിനെതിരെ ബഹ്റിനും രംഗത്തെത്തി. യാത്രവിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കിയ ഖത്തറിന്റെ നടപടിയെ നിശിതമായി വിമര്‍ശിക്കുന്നതായി ബഹ്റിന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
അതേസമയം, യുഎഇ വിമാനങ്ങള്‍ തടഞ്ഞുവെന്ന വാര്‍ത്ത ഖത്തര്‍ നിഷേധിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്