×

വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നതിന് പുതിയ നിബന്ധനയുമായി യു.എ.ഇ ഭരണകൂടം.

പ്രസ്തുത ജോലിയിലേക്ക് യോഗ്യരായ യു.എ.ഇ പൗരന്മാര്‍ ഇല്ലെങ്കില്‍ മാത്രമേ ഇനി വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കൂ. വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍വിസ അനുവദിക്കണമെങ്കില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.

പൊതു-സ്വകാര്യ മേഖലകള്‍ക്ക് പുതിയ നിബന്ധന ബാധകമാണ്. വിദേശികള്‍ക്ക് തൊഴില്‍വിസ അനുവദിക്കുന്നതിന് മുന്‍പ് ഇതേ ജോലിക്ക് അനുയോജ്യരായ യു.എ.ഇ പൗരന്മാര്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം. രാജ്യത്ത് ഒരു തൊഴിലവസരമുണ്ടായാല്‍ യു.എ.ഇ പൗരനായ അപേക്ഷകന് പ്രഥമ പരിഗണന കൊടുക്കണമെന്നും ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

എമിറാത്തി യുവാക്കള്‍ രാജ്യത്ത് തൊഴില്‍ അന്വേഷിച്ച്‌ അലയുന്നത് നല്ല പ്രവണതയല്ലെന്നും കൗണ്‍സില്‍ അംഗമായ ഹമദ് അല്‍ റഹൂമി പറഞ്ഞു. പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍ യു.എ.ഇ പൗരന്മാര്‍ക്ക് പരമാവധി ഉപയോഗപ്പെടുത്താന്‍ ഡാറ്റാബേസ് രൂപീകരിക്കണം. ഒരു വിദേശിക്ക് ജോലി നല്‍കുന്നതിന് യോഗ്യതയുള്ള യു.എ.ഇ പൗരന്മാര്‍ ഈ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ റഹൂമി ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top