വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.
ന്യൂഡല്‍ഹി :കുടിക്കാഴ്ച്ചയില്‍ ഇരു നേതാക്കളും ഇരു രാജ്യങ്ങള്‍ക്കും പരസ്പര താല്‍പര്യമുള്ള വിഷയങ്ങളാണ് ചര്‍ച്ച നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച ഡല്‍ഹിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യ ആതിഥ്യമരുളുന്ന 15-ാംമത് റഷ്യ-ഇന്ത്യ-ചൈന(ആര്‍ഐസി) വിദേശമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വാങ് യി.
റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ നടത്തുന്ന ചര്‍ച്ചയില്‍ തീവ്രവാദത്തിന്റെ ഭീഷണിയെ നേരിടാനുള്ള വഴികള്‍ ഉള്‍പ്പെടെയുള്ള ആഗോള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.
ദോക് ലാം മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷം ചൈനയില്‍ നിന്നുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമാണിത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്