വിജയത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച
ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ ദല്‍ഹിയിലെ ഔദ്യോഗികവസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.
തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനായതില്‍ പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രിയുടെയും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുടേയും മേല്‍നോട്ടമാണ് വിജയത്തിനാധാരമെന്ന് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പ്രതികരിച്ചിരുന്നു.
ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 16 ല്‍ 14 മേയര്‍ സീറ്റുകള്‍ നേടി ബിജെപി മിന്നുന്ന വിജയമാണ് കാഴ്ചവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിനു കീഴില്‍ കൂടുതല്‍ ഉയരങ്ങളില്‍ പാറുകയാണെന്നും ഷാ ഇന്ന് പ്രതികരിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്