×

വിക്രമിന്റെ പിതാവ് വിനോദ് രാജ് അന്തരിച്ചു

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രമിന്റെ പിതാവും നടനുമായ വിനോദ് രാജ് (ജോണ്‍ വിക്ടര്‍) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം. ഇന്നലെ വൈകിട്ട് ചെന്നൈലായിരുന്നു അന്ത്യം. ഹൃദയ സംബന്ധിയായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

നിരവധി തമിഴ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുള്ള അദ്ദേഹം ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷം ചെയ്തു. ഗില്ലിയില്‍ തൃഷയുടെ അച്ഛന്റെ വേഷത്തിലെത്തിയത് ഇദ്ദേഹമായിരുന്നു . നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയ മോഹം കൊണ്ട് വീട് വിട്ടു സിനിമയിലെത്തിയെങ്കിലും വെള്ളിത്തിരയില്‍ തിളങ്ങാന്‍ വിനോദ് രാജിന് കഴിഞ്ഞിരുന്നില്ല. അച്ഛന്‍ സിനിമയില്‍ സഹതാരമായി നിന്നിരുന്ന സമയത് തന്നെയായിരുന്നു വിക്രമിന്റെ സിനിമാ പ്രവേശനവും.

നടന്‍ ത്യാഗരാജന്റെ സഹോദരി രാജേശ്വരിയാണ് ഭാര്യ. വിക്രമിനെ കൂടാതെ ഒരു മകനും മകളുമുണ്ട്. രണ്ടാമത്തെ മകന്‍ ദുബായിലാണ് താമസം. മകള്‍ അധ്യാപികയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top