വാഹനത്തിന് പ്രിയ നമ്ബര്‍ കിട്ടാന്‍ നടന് പൃഥ്വിരാജ് ചെലവാക്കിയത് ലക്ഷങ്ങള്‍.
കാക്കനാട്: വാഹനത്തിന് പ്രിയ നമ്ബര്‍ കിട്ടാന്‍ നടന് പൃഥ്വിരാജ് ചെലവാക്കിയത് ലക്ഷങ്ങള്‍. തിങ്കളാഴ്ച എറണാകുളം ആര്.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ KL 07 C.N. 1 ഏഴ് ലക്ഷം രൂപയ്ക്കാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. തന്റെ മൂന്ന് കോടിയോളം രൂപ വിലയുള്ള ആഡംബര കാറിനു വേണ്ടിയാണ് നമ്ബര്‍ സ്വന്തമാക്കിയത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ അഞ്ചുപേരായിരുന്നു KL 07 C.N. 1 നമ്ബറിനായി രംഗത്ത് ഉണ്ടായിരുന്നത്.
10,000 രൂപയില്‍ തുടങ്ങിയ ലേലം അഞ്ചര ലക്ഷത്തില്‍ എത്തിയതോടെ പൃഥ്വിരാജിന്റെ പ്രതിനിധി ആറ് ലക്ഷം വിളിക്കുകയായിരുന്നു. തുടര്‍ന്ന് എതിരാളികള്‍ പിന്മാറുകയായിരുന്നു. നേരത്തേ ഒരു ലക്ഷം രൂപ ഫീസടച്ചാണ് പൃഥ്വിരാജ് നമ്ബര്‍ ബുക്ക് ചെയ്തിരുന്നത്. ഇതേ നമ്ബറിനു നാലുപേര്‍ കൂടി ആവശ്യമുന്നയിച്ചതോടെ ലേലം നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അടിസ്ഥാന തുക സഹിതം സര്‍ക്കാരിന് ഒന്നാം നമ്ബറില്‍ നിന്നു കിട്ടിയത് ഏഴ് ലക്ഷം രൂപ.
ഒന്നാം നമ്ബറിനു പുറമേ നിരവധി ഫാന്‍സി നമ്ബറുകള്‍ ആര്.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ പോയി. ലേലത്തിലൂടെ ആകെ 30 ലക്ഷം രൂപ ലഭിച്ചു. KL 07 C.N. 2ന് 23 ലക്ഷം, നമ്ബര്‍ 9ന് 3.40 ലക്ഷം, നമ്ബര്‍ 77ന് ഒരു ലക്ഷം, നമ്ബര്‍ 99ന് രണ്ട് ലക്ഷം, നമ്ബര്‍ 100ന് 1.25 ലക്ഷം, നമ്ബര്‍ 111ന് ഒരു ലക്ഷം രൂപ എന്നിങ്ങനെ ലേലത്തില്‍ പോയതായി എറണാകുളം ജോ. ആര്.ടി.ഒ. കെ.എല്‍. ഫ്രാങ്ക്ലിന് പറഞ്ഞു. മറ്റു നമ്ബറുകള്‍ക്ക് ലേലത്തില്‍ ഒരു ലക്ഷത്തിനു താഴെയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്