×

വാഹനം എത്താന്‍ വൈകി; ലക്ഷ്മി പ്രിയ സംവിധായകനെ അസഭ്യം പറഞ്ഞു ?

ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് സമയത്തിന് തിരിച്ചു പോകാന്‍ സമയത്ത് വാഹനം ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച്‌ നടി ലക്ഷ്മിപ്രിയ ലൊക്കേഷനില്‍ സംവിധായകനെ അസഭ്യം പറഞ്ഞതായി ആരോപണം. സംവിധായകന്‍ പ്രസാദ് നൂറനാടിന്‍റെ അലുവയും മത്തിക്കറിയും എന്ന ടെലിവിഷന്‍ പരന്പരയുടെ ലൊക്കേഷനിലാണ് നടി പ്രശ്നമുണ്ടാക്കിയത്. രണ്ടാഴ്ച മുന്പാണ് പ്രശ്നം നടന്നത്.

 

കാര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് നടി പ്രശ്നമുണ്ടാക്കിയത്. ഇതേ സമയം തന്നെ മറ്റ് താരങ്ങള്‍ക്ക് പോകാനുള്ള വാഹനം എത്തി. എന്നാല്‍ തന്നെ അവര്‍ക്കൊപ്പം വിടരുതെന്നും ആദ്യം വിടണമെന്നും പറഞ്ഞ് നടി പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് തട്ടിക്കയറി. ഇത് ചോദ്യം ചെയ്യാനെത്തിയ സംവിധായകനെയും നടി അസഭ്യം പറഞ്ഞതായി ആരോപണമുണ്ട്.

മോശം പെരുമാറ്റത്തെ തുടര്‍ന്ന് നടിയെ പരന്പരയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലക്ഷ്മി പ്രിയയ്ക്ക് പകരം സ്നേഹ ശ്രീകുമാറാകും വരും എപ്പിസോഡുകളില്‍ ഈ പരന്പരയില്‍ അഭിനയിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top