×

വായുമലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ഇനി ഇലക്‌ട്രിക് ബസുകള്‍

ന്യൂഡല്‍ഹി : വായുമലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറക്കാനുള്ള തീരുമാനവുമായി കേന്ദ്രം. ഡല്‍ഹി ഉള്‍പ്പെടെയുള്ള പത്ത് നഗരങ്ങളിലാണ് വായൂ മലിനീകരണം കുറയ്ക്കാനായി ഇലക്ര്ടിക് ബസ്, ടാക്സി, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഇറക്കാനാണ് പദ്ധതിയിടുന്നത്.

ഇലക്‌ട്രിക് ബസുകള്‍ പൊതുഗതാഗതത്തിനു വേണ്ടി ഇറക്കാന്‍ 11 നഗരങ്ങള്‍ക്ക് 437 കോടി രൂപ സബ്സിഡി നല്‍കണമെന്ന് ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രി ആനന്ദ് ഗീഥെ പ്രഖ്യാപിച്ചു. ഡല്‍ഹി, അഹമ്മദാബാദ്, ബംഗുളൂരു, ജയ്പൂര്‍, മുംബൈ, ലക്നൗ, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ജമ്മു, ഗുവാഹത്തി എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത്.

ഒന്‍പത് വന്‍ നഗരങ്ങള്‍ക്ക് 40 ബസുകള്‍ക്കുള്ള സബ്സിഡി അനുവദിക്കും. ജമ്മുവിനും ഗുവാഹത്തിക്കും 15 ബസുകള്‍ക്കുള്ള സബ്സിഡിയാണ് അനുവദിക്കുക. കൊല്‍ക്കട്ടയില്‍ 200 ടാക്സികള്‍ക്കും ബംഗളൂരുവില്‍ 100 ടാക്സികള്‍ക്കും സബിസിഡി അനുവദിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top