×

വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പില്‍ നിന്നും ജോയി തോമസിനെ പുറത്താക്കി: ഇബ്രാഹിംകുട്ടി

ഇടുക്കി: രമേശ് ചെന്നിത്തലയുടെ പടയൊരുക്കം ഇടുക്കിയിലെത്താറായപ്പോള്‍ ജില്ലയിലെ കോണ്‍ഗ്രസ്സില്‍ പാളയത്തില്‍ പട. ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസ്സ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ കെപിസിസി അംഗം പോസ്റ്റിട്ടത് വിവാദമായി. സംഭവം സംബന്ധിച്ച ഡിസിസി നേതൃത്വം കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി.
തൊടുപുഴയിലെ കെപിസിസി അംഗവും കണ്‍സ്യൂമര്‍ഫെഡ് മുന്‍ ചെയര്‍മാനുമായ ജോയ് തോമസാണ് ഉമ്മന്‍ചാണ്ടിക്കെതിരെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. എതിര്‍ രാഷ്ര്ടീയക്കാര്‍ പോലും ചെയ്യാത്ത രീതിയില്‍ അന്ന് കരുണാകരനെ കരയിപ്പിച്ച്‌ ഇറക്കി വിട്ടതിനു പിന്നില്‍ ഉമ്മന്‍ചാണ്ടി ആയിരുന്നു. ആ കണ്ണുനീര്‍ ഏറ്റ പൊള്ളലാണ് ഉമ്മന്‍ചാണ്ടി ഇന്ന് അനുഭവിക്കുന്നത് എന്നിങ്ങനെയുള്ള സന്ദേശമാണ് ജോയ് തോമസ് പോസ്റ്റു ചെയ്തത്.

നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് മറ്റ് പല ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യപ്പെട്ടു. എതിര്‍ത്തും അനുകൂലിച്ചുമുള്ള കമന്റുകളുമെത്തി. ഇതറിഞ്ഞ ഡിസിസി നേതൃത്വം പോസ്റ്റ് നീക്കം ചെയ്തു. ജോയ് തോമസിനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഡിസിസി നേതൃത്വം ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിച്ചത്.

ഇതിനിടെ പ്രകോപിതരായ ചില യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തൊടുപുഴ രാജീവ് ഭവനില്‍ ജോയ് തോമസിനെ തടഞ്ഞു വച്ചു. നേതാക്കള്‍ ഇടപെട്ട് മാപ്പു പറയിച്ച ശേഷമാണ് വിട്ടയച്ചത്. ഒരേ ഗ്രൂപ്പുകാരായതിനാല്‍ ജോയി തോമസിനെ സംരക്ഷിക്കാന്‍ ഡി സി സി പ്രസിഡന്റ് ശ്രമിക്കുന്നെന്നു കാണിച്ച്‌ പ്രവര്‍ത്തകരും കെ പി സി സിക്ക് പരാതി നല്‍കിയിട്ടുണ്ട്. പടയൊരുക്ക വേദിയിലെത്തിയാല്‍ കൈകാര്യം ചെയ്യുമെന്നും ചില യൂത്ത് കോണഗ്രസുകാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top