×

വാട്സ്‌ആപ്പിലൂടെ ചോദ്യപേപ്പര്‍ പ്രചരിച്ചുവെന്ന് പരാതിയുയര്‍ന്ന പ്ലസ്‌ടു ഫിസിക്‌സ് പരീക്ഷ മാറ്റിവച്ചിട്ടില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍

പരീക്ഷ മാറ്റിവച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച നടന്ന പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യങ്ങള്‍ വാട്സ്‌ആപ്പിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. ഫിസിക്സ് പരീക്ഷയുടെ ചോദ്യങ്ങള്‍ മറ്റൊരു കടലാസില്‍ പകര്‍ത്തി എഴുതിയതിന്റെ ചിത്രമാണ് വാട്സ്‌ആപ്പില്‍ പ്രചരിച്ചത്. ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചോദ്യങ്ങള്‍ യഥാര്‍ത്ഥമാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയത്. ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ ക്രൈം സ്റ്റേഷനില്‍ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു. പരീക്ഷയ്ക്ക് മുന്‍പാണോ ശേഷമാണോ വാട്സ് ആപ്പ് സന്ദേശം പ്രചരിച്ചത് എന്നാണ് സൈബര്‍ പൊലീസ് മുഖ്യമായും അന്വേഷിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top