×

വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് ഭൂമി നല്‍കിയ നടപടി ഭൂസംരക്ഷണ നിയമം അനുസരിച്ചാണെന്ന് സബ് കളക്ടര്‍ ദിവ്യ എസ്.അയ്യര്‍.

സബ് കളക്ടറുടെ നടപടി റവന്യൂ മന്ത്രി സ്റ്റേ ചെയ്തു. ഭൂമിതിരിച്ചുകൊടുത്തതിനെ കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് മന്ത്രി നിര്‍ദ്ദേശിച്ചു.

വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമി കഴിഞ്ഞ ജൂലൈയില്‍ റവന്യുവകുപ്പ് ഏറ്റെടുത്തിരുന്നു. നടപടിക്കെതിരെ സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു ഭൂമി സ്വകാര്യ വ്യക്തിക്കു വിട്ടുകൊടുത്തു ദിവ്യ എസ്. അയ്യര്‍ ഉത്തരവിറക്കിയത്.

ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുകൂടിയായ അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജിക്കാണ് ഭൂമി പതിച്ചു നല്‍കിയത്. കേസില്‍ കക്ഷികളായ പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയാണ് ദിവ്യ എസ് അയ്യര്‍ ഭൂമി പതിച്ച്‌ നല്‍കിയത്. 2017 ജൂലൈ ഒമ്ബതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത ഭൂമി ഡിസിസി അംഗം ശബരീനാഥന്റെ അടുത്ത സുഹൃത്താണ്. സ്വകാര്യവ്യക്തി വര്‍ഷങ്ങളായ അനിധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്ബ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ ഭൂമി പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍ സബ്കലക്ടറെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് ഹൈക്കോടതി ചുമലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു കലക്ടറുടെ ഈ നടപടി. ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയത് സംബന്ധിച്ച്‌ വര്‍ക്കല എം.എല്‍.എ. വി. ജോയ് നല്‍കിയ പരാതിയിലാണ് റവന്യൂ മന്ത്രി നടപടി സ്റ്റേ ചെയ്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top