വരുന്നു ഷി-ബോക്സ് പോര്‍ട്ടല്‍
ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന നിയമം നടപ്പാക്കുന്നതിെന്റ ഭാഗമായി കേന്ദ്ര വനിത-ശിശുവികസന മന്ത്രാലയം ഷി -ബോക്സ് എന്ന ഓണ്‍ലൈന്‍ പരാതി മാനേജ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നു. സര്‍ക്കാര്‍/ സ്വകാര്യ മേഖലകളിലെ വനിത ജീവനക്കാര്‍ക്ക് ഇതിലൂടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്ര വനിത-ശിശുവികസന സഹമന്ത്രി ഡോ. വീരേന്ദ്ര കുമാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി.
കമ്ബനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഇേന്റണല്‍ കംപ്ലയിന്റ്സ് കമ്മിറ്റികളുടെ വെളിപ്പെടുത്തലുകള്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്