×

വയനാടിനെ പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ആദ്യമായി തെരെഞ്ഞെടുക്കുന്ന ജില്ലയായ വയനാട്ടില്‍ പ്രഖ്യാപനത്തോടെ കാര്‍ഷിക മേഖലയുടെ വിപുലമായ വികസനമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെല്‍കൃഷി വ്യാപനം മുതല്‍ പൂകൃഷി വരെ ഉള്‍പ്പെടുന്നതാണ് പദ്ധതി.

സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയുടെ വിപുലമായ വികസനം ലക്ഷ്യമാക്കി തെരെഞ്ഞെടുത്ത ജില്ലകളെ പ്രത്യേക കാര്‍ഷിക ജില്ലകളായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യഘട്ടമാണിത്. അമ്ബലവയല്‍ കാര്‍ഷിക വികസന കേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ കൃഷികൃവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വയനാടിന്റെ തനത് നെല്‍വിത്തിനങ്ങളുടെ സംരക്ഷണം പുഷ്പ കൃഷി വ്യാപനം വിവിധ പഞ്ചായത്തുകള്‍ തെരെഞ്ഞെടുത്ത് അനുയോജ്യമായ കൃഷികള്‍ക്കായി പദ്ധതികള്‍ എന്നിങ്ങനെ വിപുലമായ പ്രവര്‍ത്തനങ്ങളാണ് കൃഷിവകുപ്പ് ജില്ലക്കായി ആവിഷ്കരിക്കുന്നത്. 2021 ആകുമ്ബോഴേക്കും 3500 ഹെക്ടറിലെങ്കിലും പരമ്ബരാഗത നെല്‍വിത്തിനങ്ങള്‍ വ്യാപിപ്പിക്കാനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്. കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായും ഉപകാരപ്പെടുന്ന വിധത്തിലുള്ള പദ്ധതികള്‍ കൂടി വരുന്നതോടെ കാര്‍ഷികമേഖലക്ക് പുതിയ പ്രഖ്യാപനം പ്രതീക്ഷയാവുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top