×

വടക്കേ ഇന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്; ട്രെയിനുകള്‍ റദ്ദാക്കി

ന്യൂദല്‍ഹി: വടക്കേ ഇന്ത്യയില്‍ പലയിടത്തും തണുപ്പും മൂടല്‍ മഞ്ഞും ജനജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിലെ റോഡുകളെല്ലാം മഞ്ഞ് മൂടിയിരിക്കുന്നതിനാല്‍ റോഡ് , ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ദല്‍ഹിയില്‍ സീസണില്‍ അനുഭവപ്പെടുന്നതിനേത്താള്‍ കുറഞ്ഞ താപനിലയാണ് അനുഭവപ്പെട്ടത്.

ദല്‍ഹിയില്‍ ഇന്ന് അനുഭവപ്പെട്ട കുറഞ്ഞ താപനില 7.6 ഡിഗ്രിയാണ്. കാഴ്ച മറക്കുന്ന മൂടല്‍ മഞ്ഞു കാരണം എട്ട് തീവണ്ടികളാണ് മേഖലയില്‍ റദ്ദാക്കിയത്. ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പകല്‍സമയത്ത് മഞ്ഞ് രൂക്ഷമാകുന്നതിനാല്‍ രാവിലെയുള്ള ട്രെയിനുകളെല്ലാം 40 മിനിറ്റ് വൈകിയോടുന്നു.

ട്രെയിന്‍ ഗതാഗതം വൈകിയതിനാല്‍ യാത്രക്കാര്‍ റെയില്‍വേയുമായി സഹകരിക്കണമെന്ന് സെന്‍ട്രല്‍ റെയില്‍വെ അറിയിച്ചിട്ടുണ്ട്. യാതൊരുവിധത്തിലുള്ള പ്രതിഷേധ പരിപാടികളും ഇതിനെതിരെ സംഘടിപ്പിക്കരുതെന്നും അത് ഗതാഗതത്തെ പൂര്‍ണമായും സ്തംഭിപ്പിക്കുന്നതിന് മാത്രമേ വഴിയൊരുക്കൂ എന്നും റെയില്‍വെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച ദല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 9.4 ഡിഗ്രിയായിരുന്നു. കൂടിയ താപനില 25.2 ഉം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top